"Welcome to Prabhath Books, Since 1952"
What are you looking for?

മലയാള നാടകം അരങ്ങും അണിയറയും

4 reviews

സംസ്‌കൃത, തമിഴ് നാടകമേഖകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട മലയാള നാടകവേദി പാശ്ചാത്യ സാഹിത്യ ബന്ധങ്ങളിലൂടെ കൂടുതൽ സംപുഷ്ടമാകുകയുണ്ടായി. വിവർത്തന അനുകരണ നാടകങ്ങളിൽ തുടങ്ങി സ്വതന്ത്ര നാടകങ്ങളിലേക്കും പിന്നെ ശക്തവും ആകർഷണീയവും പരീക്ഷണാത്മകവുമായ നാടക രചനകളിലേക്കും മലയാള നാടകവേദി ശ്രദ്ധനൽകി. അടിമത്വത്തിലമർന്നിരുന്ന ജനസമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും ഉതകുന്ന ലക്ഷണമൊത്ത നാടകരചനയ്ക്ക് പല നാടകകൃത്തുക്കൾക്കും കഴിഞ്ഞു. എം.പി ഭട്ടതിരിപ്പാട്, വി.ടി. ഭട്ടതിരിപ്പാട്, കെ. ദാമോദരൻ, പ്രൊഫ. എൻ. കൃഷ്ണപിള്ള, ഇ.വി.കൃഷ്ണപിള്ള, കൊച്ചീപ്പൻ തരകൻ, സി.എൻ. ശ്രീകണ്ഠൻ നായർ, തോപ്പിൽഭാസി, കെ.ടി.മുഹമ്മദ്, തിക്കുറിശ്ശി സുകുമാരൻനായർ, പ്രൊഫ. ജി. ശങ്കരപ്പിള്ള, വയലാ വാസുദേവൻപിള്ള, സി.ജെ. തോമസ്, എൻ.എൻ. പിള്ള, കാവാലം നാരായണപണിക്കർ തുടങ്ങിയ സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരിലൂടെ മലയാള നാടകവേദി ഏറെ സമ്പന്നമായി. കെ.പി.എസ്.സി., പ്രതിഭ തീയറ്റേഴ്‌സ്, ചങ്ങനാശ്ശേരി ഗീത,കാളിദാസകലാകേന്ദ്രം, വിശ്വകേരള കലാസമിതി തുടങ്ങി മുന്നൂറ്റി അൻപതിലധികം നാടകസമിതികൾ വ്യത്യസ്ഥ നാടകങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയരായി.സ്‌കൂൾ ഓഫ് ഡ്രാമയും,കേരള സംഗീത നാടക അക്കാഡമിയും  രംഗപ്രഭാതവുമെല്ലാം നാടകമേഖലയെ മുന്നോട്ടു നയിച്ചു. ഇങ്ങനെ നാടകമേഖലയിലെ സാരഥികളെയും സമിതികളെയും അനുബന്ധസ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ ഗ്രന്ഥം മലയാള നാടകവേദിയെ അടുത്തറിയാൻ അവസരമൊരുക്കുന്നു. 

135 150-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support